Tuesday, June 26, 2007

എന്‍ മിഴിയില്‍ പതിഞ്ഞ നിന്‍ -
രൂപമാം സ്നെഹത്തെ
ആര്‍ദ്രമാം പീലികള്‍-

തടഞ്ഞുവെച്ചു...........


അരികില്‍ വന്നു നീ എന്നൊടു ചൊന്നതും,
പൂമരത്തണലില്‍ നാം ഒന്നിച്ചിരുന്നതും,
വര്‍ണങ്ങളായിരം നമ്മില്‍ വിരിഞ്ഞതും,
ഓര്‍മ്മയില്‍ വിരിയുന്നെന്നൊമലാളേ ..............



എന്തിനെന്നറിയില്ലയെങ്കിലുമൊമനെ-
ആശകള്‍ പൂത്തതും ഞാനറിഞ്ഞു.
ഇന്നു നീ എന്നിലെ ഞാന്‍ തന്നെയെന്നതും-
അകമെ അറിയുന്നു പൂങ്കിനാവെ.........................